< Back
Kerala
Couple kidnapped at thamarassery
Kerala

താമരശ്ശേരിയിൽ ദമ്പതികളെ വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോയി

Web Desk
|
7 April 2023 11:35 PM IST

കണ്ണൂർ ഭാഷയിൽ സംസാരിക്കുന്നവരാണ് വന്നതെന്നാണ് ദൃക്ഷസാക്ഷികൾ അറിയിക്കുന്നത്

കോഴിക്കോട്: താമരശ്ശേരി പരപ്പന്‍പൊയിലില്‍ ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയി. പരപ്പന്‍പെയില്‍ മാമ്പറ്റക്കുന്ന് മുഹമ്മദ് ഷാഫിയെയും ഭാര്യ സനിയയെയുമാണ് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്..

ഇന്ന് വൈകിട്ട് 9 മണിയോടെയായിരുന്നു സംഭവം. മൂന്നോ നാലോ പേരടങ്ങിയ സംഘം വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് വിവരം. തോക്കൂ ചൂണ്ടി ബലമായി സ്വിഫ്റ്റ് കാറിൽ കയറ്റുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഷാഫിയെ കാറിൽ കയറ്റാൻ ശ്രമിക്കുന്നിതിനിടെ തടയാൻ ചെന്നതോടെയാണ് സനിയയെയും കാറിൽ കയറ്റുകയായിരുന്നു. പിന്നീട് കുറച്ച് ദൂരം പിന്നിട്ടതിന് ശേഷം സനിയയെ വഴിയിൽ ഇറക്കി വിട്ടു. ശേഷം ഷാഫിയെയും കൊണ്ട് അക്രമികൾ രക്ഷപെട്ടു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയമുണ്ട്. എന്നാലിത് സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂർ ഭാഷയിൽ സംസാരിക്കുന്നവരാണ് വന്നതെന്നാണ് ദൃക്ഷസാക്ഷികൾ അറിയിക്കുന്നത്.

വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു ഷാഫി. പൊടുന്നനെ സംഘമെത്തി ബലമായി പിടിച്ച് കാറിൽ കയറ്റുകയായിരുന്നു.

Similar Posts