< Back
Kerala

Kerala
തൃശൂരിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി; കൊച്ചുമകൻ പിടിയിൽ
|24 July 2023 1:03 PM IST
പുന്നയൂർക്കുളം വടക്കേക്കാട് വൈലത്തൂർ അണ്ടിക്കോട്ടുകടവ് പനങ്ങാവ് അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരാണ് കൊല്ലപ്പെട്ടത്.
തൃശൂർ: പുന്നയൂർക്കുളത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി അക്മൽ പിടിയിൽ. മാനസിക ദൗർബല്യമുള്ള കൊച്ചുമകനാണ് ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.
പുന്നയൂർക്കുളം വടക്കേക്കാട് വൈലത്തൂർ അണ്ടിക്കോട്ടുകടവ് പനങ്ങാവ് അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരാണ് കൊല്ലപ്പെട്ടത്. അക്മൽ മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.