< Back
Kerala

Kerala
കാറിൽ തട്ടിയെന്ന് ആരോപണം; കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ദമ്പതികളുടെ പ്രതിഷേധം
|26 May 2024 12:39 PM IST
കാർ കുറുകെയിട്ട് 20 മിനിട്ടോളം ബസ് തടഞ്ഞിട്ടു
തിരുവനന്തപുരം: പള്ളിപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് ദമ്പതികളുടെ പ്രതിഷേധം. ബസ് കാറിൽ ഇടിക്കാൻ പോയെന്ന് ആരോപിച്ചാണ് പ്രതിഷേധിച്ചത്. കാർ കുറുകെയിട്ട് 20 മിനിട്ടോളം ബസ് തടഞ്ഞിട്ടു.
കാറുടമ മദ്യപിച്ചിരുന്നതായി കെ.എസ്.ആര്‍.ടി.സി ഡ്രൈവർ ആരോപിച്ചു. നാട്ടുകാർ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞയുടൻ ഇവർ കാറുമായി കടന്നു. നാഗർകോവിൽ നിന്ന് ഹരിപ്പാടേക്ക് പോയ ബസാണ് തടഞ്ഞത്.