< Back
Kerala
mannarkkad nabeesa murder
Kerala

പേരക്കുട്ടിയും ഭാര്യയും ചേർന്ന് വിഷംകുടിപ്പിച്ച് കൊന്നു; നബീസ കൊലക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി

Web Desk
|
17 Jan 2025 1:21 PM IST

2016 ലാണ് കേസിനാസ്പദമായ സംഭവം

പാലക്കാട്: മണ്ണാർക്കാട് നബീസ കൊലപാതക കേസിൽ പ്രതികൾ കുറ്റക്കാർ എന്ന് കോടതി. പേരക്കുട്ടി ബഷീറും ഭാര്യ ഫസീലയും ചേർന്നാണ് തോട്ടര സ്വദേശിയായ നബീസയെ കൊലപ്പെടുത്തിയത്.

2016 ലാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയിട്ടും നബീസക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ല എന്ന് മനസ്സിലായതോടെ, പ്രതികൾ ബലം പ്രയോഗിച്ച് വിഷം കുടിപ്പിക്കുകയായിരുന്നു . തുടർന്ന് മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ചു.

പ്രതികൾ തന്നെ തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പ് നബീസയുടെ സഞ്ചിയിൽ നിന്നും കിട്ടിയതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. നേരത്തെ മറ്റൊരു കേസിൽ പ്രതിയായ ഫസീലക്ക് വീട്ടിലേക്ക് വരാൻ നബീസ തടസമായതാണ് കൊലപാതകത്തിന് കാരണം. ഇരുവർക്കും ശിക്ഷ നാളെ മണ്ണാർക്കാട് കോടതി വിധിക്കും.

Similar Posts