< Back
Kerala
മുദ്രാവാക്യം വിളിക്കുക മാത്രമാണുണ്ടായത്; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച പ്രതികൾ കോടതിയിൽ
Kerala

'മുദ്രാവാക്യം വിളിക്കുക മാത്രമാണുണ്ടായത്'; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച പ്രതികൾ കോടതിയിൽ

Web Desk
|
21 Jun 2022 6:39 PM IST

ജാമ്യ ഹരജികൾ ഹൈക്കോടതി വിധി പറയാനായി മാറ്റി

കൊച്ചി: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതികൾ കോടതിയിൽ. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും അവർ കോടതിയെ അറിയിച്ചു.

എന്നാൽ പ്രതിഷേധത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. മുഖ്യമന്ത്രിക്കു നേരെ അക്രമികൾ പാഞ്ഞടുക്കുകയായിരുന്നു. സംഭവം നടക്കുന്നതിനു മുൻപുള്ള ദിവസങ്ങളിൽ മൂന്ന്പ്രതികളും ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കൂടാതെ വിമാനത്തിൽ സിസിടിവി ഉണ്ടായിരുന്നില്ലെന്ന് ഡിജിപി കോടതിയെ അറിയിച്ചു. വാദം പൂർത്തിയായതിനെ തുടർന് ജാമ്യ ഹരജികൾ ഹൈക്കോടതി വിധി പറയാനായി മാറ്റി.

Similar Posts