< Back
Kerala

Kerala
വനിതാ നിർമാതാവിന്റെ പരാതി; നിർമാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി
|10 Oct 2024 6:06 PM IST
എറണാകുളം സെൻട്രൽ പൊലീസാണ് നിർമാതാക്കൾക്കെതിരെ കേസെടുത്തത്.
കൊച്ചി: വനിതാ നിർമാതാവിന്റെ പരാതിയിൽ നാല് നിർമാതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. നിർമാതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി റിപ്പോർട്ട് തേടി.
സിനിമയുമായി ബന്ധപ്പെട്ട തർക്കപരിഹാരത്തിന് എത്തിയപ്പോൾ അതിക്രമിച്ചു എന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് നിർമാതാക്കൾക്കെതിരെ കേസെടുത്തത്. ഒമ്പത് നിർമാതാക്കൾക്കെതിരെയാണ് കേസ്.
ഇതിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനായിരുന്നു നിർമാതാക്കൾക്ക് ലഭിച്ച നിയമോപദേശം. ഇതനുസരിച്ചാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. ആന്റോ ജോസഫ്, പി. രാകേഷ്, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.