< Back
Kerala
സംസ്ഥാനത്ത് വീണ്ടും കോവിഡ് ക്ലസ്റ്റര്‍
Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് ക്ലസ്റ്റര്‍

Web Desk
|
2 Jun 2022 9:49 PM IST

തൃശൂർ പോലീസ് അക്കാദമിയില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യവകുപ്പ്

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് ക്ലസ്റ്റര്‍. തൃശൂർ പോലീസ് അക്കാദമിയില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. അക്കാദമിയില്‍ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അക്കാദമിയിലെ പരിശീലനം നിർത്തി വെച്ചു.

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1,278 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്, 407 രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചു.

ഇന്നലെ 1370 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെയും ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിലായിരുന്നു, 463 പേർ. തിരുവനന്തപുരം ജില്ലയിൽ 239 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. നീണ്ട ഇടവേളക്ക് ശേഷം തിങ്കളാഴ്ചയാണ് സർക്കാർ വീണ്ടും കോവിഡ് കണക്കുകൾ പുറത്തുവിട്ടത്.

Related Tags :
Similar Posts