< Back
Kerala
എൻ.കെ പ്രേമചന്ദ്രനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു
Kerala

എൻ.കെ പ്രേമചന്ദ്രനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു

Web Desk
|
22 Jan 2022 6:41 PM IST

മകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എൻ കെ പ്രേമചന്ദ്രനും ഭാര്യ ഗീതയും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരായിരുന്നു

ആർ.എസ്.പി നേതാവും പാർലമെന്റ് അംഗവുമായ എൻ.കെ പ്രേമചന്ദ്രനും അദ്ദേഹത്തിന്റെ കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തോടൊപ്പം ഭാര്യ ഡോ: ഗീത, മകൻ കാർത്തിക് എന്നിവർക്കാണ് കോവിഡ് പോസിറ്റീവായത്. മൂന്നു പേർക്കും ഇത് മൂന്നാം തവണയാണ് കോവിഡ് രോഗം ബാധിക്കുന്നത്.

കഴിഞ്ഞ ദിവസം മകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എൻ കെ പ്രേമചന്ദ്രനും ഭാര്യ ഗീതയും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരായിരുന്നു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എംപിയുടെ ഓഫീസ് താൽക്കാലികമായി അടച്ചിട്ടുണ്ട്. എല്ലാവരും വീട്ടിൽ ചികിത്സയിലാണ്.

Similar Posts