< Back
Kerala
കോവിഡ് പ്രതിരോധം: സർക്കാർ പരാജയമെന്ന് രമേശ് ചെന്നിത്തല
Kerala

കോവിഡ് പ്രതിരോധം: സർക്കാർ പരാജയമെന്ന് രമേശ് ചെന്നിത്തല

Web Desk
|
30 Jan 2022 12:58 PM IST

'ചികിത്സ കഴിഞ്ഞും മുഖ്യമന്ത്രി യു.എ.ഇയിൽ നിൽക്കുന്നത് ശരിയല്ല'

കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഏകോപനം ഇല്ല. ചികിത്സ കഴിഞ്ഞും മുഖ്യമന്ത്രി യു.എ.ഇയിൽ നിൽക്കുന്നത് ശരിയല്ല. ഒമ്പത് ദിവസത്തെ യു.എ.ഇ പരിപാടി മുഖ്യമന്ത്രി വെട്ടിച്ചിരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ലോകായുക്ത ഓർഡിനൻസ് നിയമസഭയോടുള്ള അവഹേളനമാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെയും മന്ത്രി ആർ. ബിന്ദുവിനെയും രക്ഷിക്കാനാണ് നീക്കം. ലോകായുക്ത വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

News Summary : Covid defense: Ramesh Chennithala says government is a failure

Related Tags :
Similar Posts