< Back
Kerala
സെക്രട്ടറിയേറ്റിലും കെ.എസ്.ആർ.ടി.സിയിലും കോവിഡ് വ്യാപനം; കർശന നിയന്ത്രണങ്ങൾ
Kerala

സെക്രട്ടറിയേറ്റിലും കെ.എസ്.ആർ.ടി.സിയിലും കോവിഡ് വ്യാപനം; കർശന നിയന്ത്രണങ്ങൾ

Web Desk
|
18 Jan 2022 10:17 AM IST

മുഖ്യമന്ത്രിയുടെ ഓഫിസിലും നിയന്ത്രണം, ജീവനക്കാരില്ലാത്തതിനാൽ 399 ബസുകൾ സർവീസ് നിർത്തി

സെക്രട്ടറിയേറ്റിലും കോവിഡ് പടരുന്നു. ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി. സെക്രട്ടറിയേറ്റിലെ ലൈബ്രറി അടക്കുകയും ഇരുന്ന് വായിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഏഴിലധികം പേർക്കാണ് മന്ത്രിമാരുടെ ഓഫീസിൽ കോവിഡ് ബാധിച്ചത്. ദിവസങ്ങളായി ഈ ഓഫീസുകൾ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനം ആക്കണമെന്ന ആവശ്യം ഉയരുകയാണ്. ടൂറിസം വകുപ്പിലും കോവിഡ് പടരുകയാണ്. 15ഓളം പേർക്ക് രോഗം കണ്ടെത്തിയത്. എറണാകുളം ജില്ലാ ഓഫീസിലും കോവിഡ് വ്യാപനമുണ്ടായിട്ടുണ്ട്.


അതിനിടെയാണ് സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി.യിലും കൊവിഡ് പ്രതിസന്ധി രൂക്ഷമായത്. തിരുവനന്തപുരത്ത് മാത്രം 80 ലധികം ജീവനക്കാർക്ക് കൊവിഡ് ബാധിച്ചു. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ 25 ജീവനക്കാർക്കാണ് രോഗം കണ്ടെത്തിയത്. ചീഫ് ഓഫീസിലും രോഗ വ്യാപനമുണ്ട്. എറണാകുളം ഡിപ്പോയിൽ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാരില്ലാത്തതിനാൽ 399 ബസ് സർവീസുകളാണ് നിർത്തി വെച്ചത്.

Similar Posts