< Back
Kerala

Kerala
കോവിഡ് വ്യാപനം: മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു
|18 Jan 2022 8:46 PM IST
പ്രാദേശികമായി നടക്കുന്ന ചെറിയ പരിപാടികള്‍ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാത്രം നടത്തണമെന്നും നിര്‍ദ്ദേശം നല്‍കി
കോവിഡ് വ്യാപനം ആശങ്കാജനകമാംവിധം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ മാറ്റി വെച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് അഡ്വ.പി.എം.എ സലാം അറിയിച്ചു. പ്രാദേശികമായി നടക്കുന്ന ചെറിയ പരിപാടികള്‍ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാത്രം നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ കാലങ്ങളിലെ പോലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണം. ആരോഗ്യ രംഗത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും പി.എം.എ സലാം പറഞ്ഞു.