< Back
Kerala

Kerala
കോഴിക്കോട് മെഡിക്കൽ കോളേജിൽ 78 പേർക്ക് കോവിഡ്
|18 Jan 2022 9:31 PM IST
വിദ്യാർഥികൾ അടക്കം 78 ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദ്യാർഥികൾ അടക്കം 78 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്. ബീച്ച് ആശുപത്രിയിൽ 20 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
അതേസമയം, കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ, മറ്റന്നാൾ ചേരുന്ന കൊവിഡ് അവലോകന യോഗം പൊതു സ്ഥലത്തെ കടുത്ത നിയന്ത്രണങ്ങൾക്കടക്കം തീരുമാനമെടുക്കും.