< Back
Kerala

Kerala
സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയം; അനാവശ്യ ഭീതിയും കടുത്ത നിയന്ത്രണവും വേണ്ടെന്ന് ഉന്നതതലയോഗം
|19 Dec 2023 5:10 PM IST
ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്‌ക് ധരിക്കണമെന്നും നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് ഉന്നതതലയോഗം. അനാവശ്യ ഭീതിയും കടുത്ത നിയന്ത്രണങ്ങളും ആവശ്യമില്ലെന്നും മരണകണക്കിൽ ആശങ്കപ്പെടെണ്ടതില്ലെന്നും യോഗം വിലയിരുത്തി. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ജാഗ്രത വേണമെന്നതും യോഗം നിർദേശിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്‌ക് ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
സമീപകാലങ്ങളിൽ 37 ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് ബാധിച്ചത്. ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലക്കാണ് ആശുപത്രികളിലെത്തുന്നവർ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയത്.