< Back
Kerala

Kerala
കോവിഡ്; കോട്ടയം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
|22 April 2021 6:33 PM IST
ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ 18 സ്ഥലങ്ങളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്
കോവിഡ് വ്യാപനം രൂക്ഷമായതോടെ കോട്ടയം ജില്ലയിലെ 18 സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ മൂന്നു ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും 15 തദ്ദേശസ്ഥാപനങ്ങളില്‍ ഭാഗികമായുമാണ് നിയന്ത്രണം. അവശ്യ വസ്തുക്കള്‍ വിതരണം നടത്തുന്ന കടകള്‍ക്കും റേഷന്‍ കടകള്‍ക്കും മാത്രമേ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു.