< Back
Kerala

Kerala
കോവിഡ് നിയന്ത്രണം; പി.എസ്.സി പരീക്ഷകൾ മാറ്റി
|21 Jan 2022 1:35 PM IST
ജനുവരി 23, 30 തിയ്യതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്.
കോവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തിയ്യതികളിൽ കേരള സർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ അന്നേ ദിവസം നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾ മാറ്റി. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27ലേക്കും ലാബോട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് II തസ്തികളുടെ പരീക്ഷകൾ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ഫെബ്രുവരി നാലിലേക്കുമാണ് മാറ്റിയത്. പരീക്ഷകൾ സംബന്ധിച്ച വിശദമായ ടൈംടേബിൾ പി.എസ്.സി. വെബ്‌സൈറ്റിൽ ലഭ്യമാക്കുന്നതാണ്.