< Back
Kerala
കൊച്ചിയിലെ പൊലീസുകാർക്കിടയിലും കോവിഡ് വ്യാപനം
Kerala

കൊച്ചിയിലെ പൊലീസുകാർക്കിടയിലും കോവിഡ് വ്യാപനം

Web Desk
|
18 Jan 2022 10:57 AM IST

പൊലീസുകാർക്ക് പ്രത്യേക ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഏർപ്പെടുത്താനും ആലോചിക്കുന്നുണ്ട്

കൊച്ചിയിലെ പൊലീസുകാർക്കിടയിലും കോവിഡ് വ്യാപിക്കുന്നു. ഒരാഴ്ചക്കിടെ കോവിഡ് ബാധിച്ചത് 29 പൊലീസുകാർക്ക്. പൊലീസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ആശങ്കയും നിലവിലുണ്ട്. പൊലീസുകാർക്ക് പ്രത്യേക ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഏർപ്പെടുത്താനും ആലോചിക്കുന്നുണ്ട്.

ഇന്നലെ കോഴിക്കോട് നോര്‍ത്ത് എസിപിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു.

Similar Posts