< Back
Kerala
ഇന്ന് 418 പേർക്ക് കോവിഡ്; 454 പേർക്ക് രോഗമുക്തി
Kerala

ഇന്ന് 418 പേർക്ക് കോവിഡ്; 454 പേർക്ക് രോഗമുക്തി

Web Desk
|
1 April 2022 6:04 PM IST

കഴിഞ്ഞ 24 മണിക്കൂറിനിടെ 15,864 സാമ്പിളുകൾ പരിശോധിച്ചു

തിരുവനന്തപുരം: കേരളത്തിൽ 418 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 454 പേർക്ക് രോഗമുക്തിയുമുണ്ടായി. എറണാകുളം 95, തിരുവനന്തപുരം 81, കോട്ടയം 44, തൃശൂർ 34, കോഴിക്കോട് 32, പത്തനംതിട്ട 29, ആലപ്പുഴ 22, കൊല്ലം 18, ഇടുക്കി 15, മലപ്പുറം 15, കണ്ണൂർ 13, പാലക്കാട് 10, വയനാട് 8, കാസർകോട് 2 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,864 സാമ്പിളുകളാണ് പരിശോധിച്ചത്.

അടുത്തിടെ സ്ഥിരീകരിച്ച മൂന്നു മരണങ്ങളും സുപ്രിം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 76 മരണങ്ങളുമുൾപ്പെടെ ആകെ 79 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,992 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 454 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 58, കൊല്ലം 18, പത്തനംതിട്ട 0, ആലപ്പുഴ 17, കോട്ടയം 70, ഇടുക്കി 42, എറണാകുളം 113, തൃശൂർ 51, പാലക്കാട് 3, മലപ്പുറം 15, കോഴിക്കോട് 44, വയനാട് 11, കണ്ണൂർ 12, കാസർകോട് 0 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 3051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Covid to 418 today in Kerala

Similar Posts