< Back
Kerala
ഇടക്കിടക്ക് വാക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല; കേരളത്തില്‍ വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി
Kerala

'ഇടക്കിടക്ക് വാക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല'; കേരളത്തില്‍ വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി

Web Desk
|
21 April 2021 9:07 PM IST

സംസ്ഥാനത്തെ വാക്സിൻ വിതരണത്തെ വിമർശിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി

കേരളത്തില്‍ കോവിഡ് വാക്സിന്‍ സൗജന്യമായിത്തന്നെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടക്കിടക്ക് വാക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല, ഇവിടെ വാക്സിന്‍ സൗജന്യമായിത്തന്നെ വിതരണം ചെയ്യും. മുഖ്യമന്ത്രി പറഞ്ഞു.

വാക്സിൻ ദൗർലഭ്യമാണ് സംസ്ഥാനം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ പുതിയ വാക്സിൻ വിതരണ നയം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ്. മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വാക്സിൻ വിതരണത്തെ വിമർശിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുരളീധരൻ യോജിപ്പിന്റെ അന്തരീക്ഷം മോശമാക്കുകയാണെന്നും അൽപ്പം ഉത്തരവാദിത്ത ബോധ്യത്തോടെ കാര്യങ്ങൾ കാണണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.



Similar Posts