< Back
Kerala

Kerala
ഒറ്റപ്പാലത്ത് പന്നിപടക്കം പൊട്ടിത്തെറിച്ച് പശുവിന്റെ വായ തകർന്നു
|24 Oct 2023 7:09 PM IST
പശുവിനെ ദയാവധത്തിന് വിധേയമാക്കുമെന്ന് ഉടമകൾ അറിയിച്ചു
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് പന്നിപടക്കം പൊട്ടിത്തെറിച്ച് പശുവിന്റെ വായ തകർന്നു. അമ്പലപ്പാറ സ്വദേശി ശിവശങ്കരന്റെ പശുവിനാണ് പരിക്കേറ്റത്. ഇന്നലെ മേയാൻ വിട്ട പശു ഇന്ന് ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. വളർത്താൻ കഴിയാത്ത അവസ്ഥയിലുള്ള പശുവിനെ ദയാവധത്തിന് വിധേയമാക്കുമെന്ന് ഉടമകൾ അറിയിച്ചു. ഉടമയുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .