< Back
Kerala
തൃശൂരിൽ പേയിളകിയ പശുവിനെ വെടിവച്ചു കൊന്നു
Kerala

തൃശൂരിൽ പേയിളകിയ പശുവിനെ വെടിവച്ചു കൊന്നു

Web Desk
|
15 Sept 2022 5:19 PM IST

പശു തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു.

തൃശൂർ എച്ചിപ്പാറയിൽ പേയിളകിയ പശുവിനെ വെടിവച്ചുകൊന്നു. എച്ചിപ്പാറ ചക്കുങ്ങൽ ഖാദറിന്റെ പശുവിനെയാണ് വെടിവച്ചു കൊന്നത്.

നിരീക്ഷണത്തിലിരിക്കെ പേവിഷബാധാ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് വെടിവച്ച് കൊന്നത്. പശു തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു.

തുടർന്ന് പൊലീസ്, വെറ്ററിനറി, വനംവകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ പശുവിനെ വെടിവച്ച് കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ, ഇവിടെ പേവിഷബാധയേറ്റ് നടാമ്പാടം സ്വദേശി മനയ്ക്കല്‍ പാറു (60) മരിച്ചിരുന്നു.

കഴിഞ്ഞദിവസം കണ്ണൂരിലും പശുവിന് പേവിഷബാധയേറ്റിരുന്നു. ഇരട്ടക്കുളങ്ങര ഞാലിൽ സ്വദേശിനി പി.കെ അനിതയുടെ പശുവിനാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഇതോടെ പശുവിനെ ദയാവധം നടത്താനും തീരുമാനിച്ചിരുന്നു.

Similar Posts