< Back
Kerala
സി.പി ബാബു  സിപിഐ കാസര്‍കോട് ജില്ലാ സെക്രട്ടറി
Kerala

സി.പി ബാബു സിപിഐ കാസര്‍കോട് ജില്ലാ സെക്രട്ടറി

Web Desk
|
13 July 2025 10:02 PM IST

38 അംഗ ജില്ലാ കൗണ്‍സിലിനെയും ഒൻപത് അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ സമ്മേളനത്തിൽ തെരഞ്ഞെടുത്തു

കാസർകോട്: സി.പി ബാബുവിനെ സിപിഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. വെള്ളരിക്കുണ്ടില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് സി.പി ബാബുവിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

സമ്മേളനം മൂന്ന് കാൻഡിഡേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 38 അംഗ ജില്ലാ കൗണ്‍സിലിനെയും ഒൻപത് അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. കെ. പ്രകാശ് ബാബു, പി. സന്തോഷ് കുമാര്‍ എംപി, സംസ്ഥാന അസി.സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി.പി മുരളി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി. വസന്തം, കെ.കെ അഷറഫ്, ടി.വി ബാലന്‍ എന്നിവര്‍ പങ്കെടുത്തു

Similar Posts