< Back
Kerala
AAjikumar,CPI,kerala,സിപിഐ,ആലപ്പുഴ
Kerala

അനധികൃത സ്വത്ത് സമ്പാദനം: 'വിശദീകരണം തൃപ്തികരമല്ല'; എ.അജികുമാറിനെതിരെ സിപിഐ ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

Web Desk
|
30 March 2025 11:09 AM IST

അജികുമാറിനെതിരെ എന്ത് നടപടി വേണമെന്നതിൽ സംസ്ഥാന നേതൃത്വവുമായി ആലോചിക്കും

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ.അജികുമാറിനെതിരെ സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. സ്വത്ത് സാമ്പാദനത്തിൽ അജികുമാറിന്റെ വിശദീകരണം തൃപ്തികരമല്ല.

ഒരു കോടി 30 ലക്ഷം രൂപയുടെ സ്ഥലം അനുമതിയില്ലാതെ വാങ്ങിയത് ഗുരുതര വീഴ്ചയാണെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. അജികുമാറിനെതിരെ എന്ത് നടപടി വേണമെന്നതിൽ സംസ്ഥാന നേതൃത്വവുമായി ആലോചിക്കാനും തീരുമാനമായി.

സിപിഐ ആലപ്പുഴ ജില്ല കമ്മിറ്റി അംഗമാണ് അജികുമാർ.


Similar Posts