< Back
Kerala

Kerala
'മോദി സർക്കാരിന്റെ ദുശ്ശാഠ്യത്തിന് വഴങ്ങരുത്'; 'പിഎം ശ്രീ' പദ്ധതിയിൽ ചേരേണ്ടതില്ലെന്ന് സിപിഐ മുഖപത്രം
|16 April 2025 7:30 AM IST
പദ്ധതിയിൽ ചേരാതെ അർഹമായ അവകാശങ്ങൾ കണക്ക് പറഞ്ഞു വാങ്ങണമെന്നും ജനയുഗം മുഖപ്രസംഗം
തിരുവനന്തപുരം: 'പിഎം ശ്രീ' പദ്ധതിയിൽ ചേരേണ്ടതില്ലെന്ന് സിപിഐ മുഖപത്രം.മോദി സർക്കാരിന്റെ ദുശ്ശാഠ്യത്തിന് വഴങ്ങരുതെന്ന് ജനയുഗത്തിൽ മുഖപ്രസംഗം. പി എം ശ്രീ യിൽ ചേരാത്തതിനാൽ എസ്എസ്എ ഫണ്ട് തടഞ്ഞു വെക്കുന്നതിനും മുഖപ്രസംഗത്തില്‍ വിമർശനമുണ്ട്.
പദ്ധതിയിൽ ചേരാതെ അർഹമായ അവകാശങ്ങൾ കണക്ക് പറഞ്ഞു വാങ്ങണം. കേരളം ഇതുവരെ വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാൻ നീക്കമെന്നും കേന്ദ്രസമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. 'പ എം ശ്രീ'യിൽ ചേരാൻ വിദ്യാഭ്യാസ വകുപ്പ് തിടുക്കം കാട്ടുമ്പോഴാണ് സിപിഐ നിലപാടിൽ ഉറച്ചു നിൽക്കുന്നത്.
'പിഎം ശ്രീ' പദ്ധതി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ ഇപ്പോൾ തന്നെ കേരളത്തിലുണ്ട്.ലാപ്ടോപ്പുകൾ ഇല്ലാത്ത സ്കൂളുകൾ കേരളത്തിലുണ്ടാകില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.