< Back
Kerala
സിപിഎമ്മിന് ഏകപക്ഷീയമായി പിഎം ശ്രീയിൽ ഒപ്പുവെക്കാനാവില്ല; നേതൃത്വത്തെ വെട്ടിലാക്കി സിപിഐ കൗൺസിൽ

Photo: MediaOne

Kerala

സിപിഎമ്മിന് ഏകപക്ഷീയമായി പിഎം ശ്രീയിൽ ഒപ്പുവെക്കാനാവില്ല; നേതൃത്വത്തെ വെട്ടിലാക്കി സിപിഐ കൗൺസിൽ

Web Desk
|
23 Oct 2025 9:15 PM IST

ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗവും സംസ്ഥാന എക്സിക്യൂട്ടീവ് യോ​ഗവും പിഎം ശ്രീയ്ക്കെതിരായ പാർട്ടിയുടെ എതിർപ്പ് തുടരണമെന്നാണ് തീരുമാനമെടുത്തത്

തിരുവനന്തപുരം: പിഎം ശ്രീയിൽ വിയോജിപ്പ് സിപിഎമ്മിനെ അറിയിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനുമായി ആശയവിനിമയം നടത്തിയെന്ന് സിപിഐ സംസ്ഥാന കൗൺസിലെ അറിയിച്ചു. പിഎം ശ്രീയിൽ നിലപാടിൽ പിന്നോട്ടില്ലെന്നും ഏകപക്ഷീയമായി സിപിഎമ്മിന് പിഎം ശ്രീ നടപ്പാക്കാൻ കഴിയില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗവും സംസ്ഥാന എക്സിക്യൂട്ടീവ് യോ​ഗവും പിഎം ശ്രീയ്ക്കെതിരായ പാർട്ടിയുടെ എതിർപ്പ് തുടരണമെന്നാണ് തീരുമാനമെടുത്തത്. പാർട്ടിയുടെ നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനെ അറിയിച്ചിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അറിയിച്ചു.

നേരത്തെ, വിദ്യാഭ്യാസ രംഗത്ത് കാവിവൽക്കരണം നടത്താനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീ. പദ്ധതി നടപ്പിലാക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. എല്ലാ ഇടതുപക്ഷ പ്രസ്ഥാനങ്ങളും മതേതരബോധമുള്ള മനുഷ്യരും പദ്ധതിയെ എതിർക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

മന്ത്രിസഭാ യോഗത്തിലോഎൽഡിഎഫിലോ ചർച്ച ചെയ്യാതെയാണ് പി.എം ശ്രീയിൽ ഒപ്പിടാനുള്ള തീരുമാനം സർക്കാറെടുത്തത്. 2022ലാണ് രാജ്യത്തെ 14500 സ്കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി എന്ന നിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പി.എം ശ്രീ പ്രഖ്യാപിച്ചത്. സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക സാങ്കേതിക വിദ്യകൾ, ലാബ്, ലൈബ്രറി എന്നിവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ തുടക്കം മുതൽക്കേ കേരളമടക്കം ബിജെപി ഇതര സർക്കാരുകൾ ഉള്ള സംസ്ഥാനങ്ങൾ ഇതിനെ എതിർത്തിരുന്നു. പദ്ധതിയിൽ ഒപ്പിട്ടാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടി വരും എന്നതാണ് ഇതിന് കാരണം.

Similar Posts