< Back
Kerala
ഉത്തരവിനെതിരെ സി.പി.ഐ; റദ്ദാക്കാതെ തന്നെ എല്ലാ പട്ടയങ്ങളും പരിശോധിക്കണം
Kerala

ഉത്തരവിനെതിരെ സി.പി.ഐ; റദ്ദാക്കാതെ തന്നെ എല്ലാ പട്ടയങ്ങളും പരിശോധിക്കണം

Web Desk
|
20 Jan 2022 11:09 AM IST

സർക്കാർ നടപടിയിൽ രാഷ്ട്രീയവിവാദം ഉടലെടുത്തിരിക്കുകയാണ്

പട്ടയം റദ്ദാക്കാനുള്ള ഉത്തരവിനെതിരെ സി.പി.ഐ. റദ്ദാക്കാതെ തന്നെ എല്ലാ പട്ടയങ്ങളും പരിശോധിക്കണമെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. ഇതോടെ സർക്കാർ നടപടിയിൽ രാഷ്ട്രീയവിവാദം ഉടലെടുത്തിരിക്കുകയാണ്.

പാർട്ടി ഓഫീസിന്റെ ഭൂമി അനധികൃതമാണെന്ന് വരുത്താൻ ചിലർ ശ്രമിച്ചു. അനധികൃത കെട്ടിടങ്ങൾ പൊളിക്കാതെയാണ് അന്ന് സി.പി. ഐ ഓഫീസിന് നേരെ വന്നത്. അത് മനപൂർവമുള്ള ശ്രമമായിരുന്നു. പട്ടയമേള വഴി വിതരണം ചെയ്തത് നിയമപ്രകാരമുള്ള പട്ടയം. രവീന്ദ്രനെ കലക്ടർ ചുമതലപ്പെടുത്തിയതാണ്. കലക്ടർ ചുമതലപ്പെടുത്തിയ കാലയളവിന് ശേഷം രവീന്ദ്രൻ പട്ടയം നൽകിയോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts