< Back
Kerala
ഇ.ഡി റെയ്ഡ് നടത്തിയ സുനിൽകുമാറിന്റെ കട ഉദ്ഘാടനത്തിന് സി.പി.ഐ - ബി.ജെ.പി നേതാക്കൾ; ദൃശ്യങ്ങൾ പുറത്തുവിട്ട് അനിൽ അക്കര
Kerala

ഇ.ഡി റെയ്ഡ് നടത്തിയ സുനിൽകുമാറിന്റെ കട ഉദ്ഘാടനത്തിന് സി.പി.ഐ - ബി.ജെ.പി നേതാക്കൾ; ദൃശ്യങ്ങൾ പുറത്തുവിട്ട് അനിൽ അക്കര

Web Desk
|
19 Sept 2023 8:41 AM IST

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി റെയ്ഡ് നടപടി നേരിട്ട എസ്.ടി ജ്വല്ലറി ഉടമയാണ് സുനിൽ കുമാർ

കൊച്ചി: ഇ.ഡി റെയ്ഡ് നടത്തിയ എസ്.ടി ജ്വല്ലറി ഉടമ സുനിൽ കുമാറിന്റെ കട ഉദ്ഘാടനത്തിന് സ.പി.ഐ - ബി.ജെ.പി നേതാക്കൾ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അനിൽ അക്കര. ഫേസ്ബുക്കിലൂടെയാണ് അനിൽ ഉദ്ഘാടന വിഡീയോ പങ്കുവെച്ചത്. ബിജെപി ദേശീയ നേതാവ് അരവിന്ദ് മേനോൻ, മുൻ മന്ത്രി വി എസ് സുനിൽ കുമാർ, തൃശ്ശൂർ എം.എൽ.എ പി ബാലചന്ദ്രൻ എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്. കട്ടപ്പനയിൽ നടന്ന ചടങ്ങിൽ തൃശൂരിലെ നേതാക്കൾ പങ്കെടുത്തതെന്തിനെന്ന് അക്കര ചോദിച്ചു. എന്താണ് സുനിൽ കുമാറുമായുള്ള ബന്ധമെന്നും എൽ.ഡി.എഫ് നേതൃത്വം ഉത്തരം പറയണമെന്നും അനിൽ അക്കര കുറിച്ചു.

അനിൽ അക്കരയുടെ ഫേശ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ബിജെപി ദേശീയ നേതാവ് അരവിന്ദ് മേനോൻ, മുൻ മന്ത്രി വി എസ് സുനിൽ കുമാർ, തൃശ്ശൂർ എം.എൽ.എ പി ബാലചന്ദ്രൻ എന്നിവർക്ക് കരുവന്നൂർ ബാങ്ക് തട്ടിപ്പ്കേസിൽ റൈഡ് നടപടി നേരിട്ട എസ് ടി ജ്വവല്ലറി ഉടമ സുനിൽകുമാറുമായി ഇവർക്ക് എന്താണ് ബന്ധം? ബിജെപിക്കാരൻ ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രാദേശിക നേതാക്കൾ പങ്കെടുത്തത് മനസിലാക്കാം എന്നാൽ ഇടുക്കി കട്ടപ്പനയിൽ നടന്ന പരിപാടിയിൽ തൃശ്ശൂർ എം.എൽ.എയും മുൻ മന്ത്രി സുനിൽകുമാറും പങ്കെടുത്തത് ഇവർക്ക് ഇവരുടെ ചങ്ങാത്തമാണ്. മറുപടി പറയേണ്ടത് ഇനി എൽ.ഡി.എഫ് നേതൃത്വമാണ്


Similar Posts