< Back
Kerala

Kerala
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ച; ദേവികുളത്തിന് പുറമെ പീരുമേട്ടിലും കമ്മീഷനെ നിയോഗിച്ച് സി.പി.ഐ
|2 Aug 2021 9:56 PM IST
പ്രിൻസ് മാത്യു, ടി.എം മുരുകൻ, ടി.വി അഭിലാഷ് എന്നിവരുള്‍പ്പെട്ട മൂന്നംഗ കമ്മീഷനാണ് അന്വേഷണ ചുമതല
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്ച അന്വേഷിക്കാൻ ദേവികുളത്തിന് പുറമെ പീരുമേട്ടിലും കമ്മീഷനെ നിയമിച്ച് സി.പി.ഐ. പ്രിൻസ് മാത്യു, ടി.എം മുരുകൻ, ടി.വി അഭിലാഷ് എന്നിവരുള്‍പ്പെട്ട മൂന്നംഗ കമ്മീഷനാണ് അന്വേഷണ ചുമതല. ഇന്ന് ചേർന്ന സി.പി.ഐ ഇടുക്കി ജില്ല എക്‌സിക്യൂട്ടീവാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
സി.പി.ഐയിലെ ഒരു വിഭാഗം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് പരാതി ഉയർന്നതിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷനെ നിയോഗിച്ചത്. മുൻ എം.എൽ.എ ഇ.എസ് ബിജിമോളടക്കമുള്ള ഒരു വിഭാഗം നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്നായിരുന്നു ആക്ഷേപം. കൺട്രോൾ കമ്മീഷൻ അംഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.