< Back
Kerala
ജെനീഷിന് സി.പി.ഐ വിരോധം, വീണ ജോർജ് - ചിറ്റയം ഗോപകുമാർ തർക്കം നാണക്കേടുണ്ടാക്കി; വിമർശനവുമായി സി.പി.ഐ ജില്ലാസമ്മേളനം
Kerala

'ജെനീഷിന് സി.പി.ഐ വിരോധം, വീണ ജോർജ് - ചിറ്റയം ഗോപകുമാർ തർക്കം നാണക്കേടുണ്ടാക്കി'; വിമർശനവുമായി സി.പി.ഐ ജില്ലാസമ്മേളനം

Web Desk
|
7 Aug 2022 12:56 PM IST

സി.പി.ഐയെ അവഗണിച്ചാണ് കോന്നിയിൽ സി.പി.എം മുന്നോട്ട് പോകുന്നതെന്നും വിമര്‍ശനം

പത്തനംതിട്ട: കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാറിനെ വിമർശിച്ച് സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ സംഘടനാ റിപ്പോർട്ട്.'കെ.യു ജെനീഷ് കുമാർ എം.എൽ.എക്ക് സി.പി.എയോട് വിരോധമാണ്. സിപിഐയെ അവഗണിച്ചാണ് കോന്നിയിൽ സിപിഎം മുന്നോട്ട് പോകുന്നത്. വീണ ജോർജ് - ചിറ്റയം ഗോപകുമാർ തർക്കം ഇടത് മുന്നണിക്ക് നാണക്കേടുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. സംഘടനാ റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

'അങ്ങാടിക്കൽ - കൊടുമൺ സംഘർഷത്തിൽ കുറ്റക്കാർക്കെതിരായ നടപടിയെടുക്കുന്നതിൽ സിപിഎം വാക്ക് പാലിച്ചില്ല.സംഘർഷത്തിന് കാരണം സഘകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി.എം സ്വീകരിച്ചത് ഏകപക്ഷീയ നിലപാടാണ്. മുന്നണിയെന്ന നിലയിൽ ഒരു സീറ്റ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് സിപിഐ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത്'. സീതത്തോട് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സിപിഎം സംഘർഷമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നത്.

'ജില്ലയിലെ എൽഡിഎഫ് യോഗങ്ങളിൽ വേണ്ട വിധത്തിൽ കൂടിയാലോചനകൾ നടക്കുന്നില്ല. രാഷ്ട്രീയ വിഷയങ്ങളിൽ പോലും ശരിയായ ചർച്ചകൾ നടക്കുന്നില്ല'. പ്രശ്‌നങ്ങളോടുള്ള മുഖ്യ പാർട്ടികളുടെ സമീപനമാണ് ഇതിന് കാരണമെന്നും സംഘടന റിപ്പോർട്ടിൽ വിമർശനമുയർന്നു.

Related Tags :
Similar Posts