< Back
Kerala

Kerala
'ഗണേഷ്‌കുമാറിന് തലക്കനം, മന്ത്രിയാകാത്തതാണോ അദ്ദേഹത്തിന്റെ പ്രശ്നം': വിമർശനവുമായി സി.പി.ഐ
|27 July 2022 5:10 PM IST
സിപിഎം-സിപിഐ ഐക്യത്തെ എം.എൽ.എ തകർക്കാൻ ശ്രമിക്കുകയാണെന്നു മുൻ മന്ത്രി കെ. രാജു
കെ.ബി ഗണേഷ്‌കുമാർ എംഎൽഎക്ക് തലക്കനമാണെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ. രാജു. അദ്ദേഹത്തിന്റെ മണ്ഡലമായ പത്തനാപുരത്ത് വികസനമുരടിപ്പാണെന്നും സിപിഎം-സിപിഐ ഐക്യത്തെ എം.എൽ.എ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബഫർസോൺ വിഷയത്തിൽ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നുവെന്നും ഗണേഷ് സിപിഐയ്‌ക്കെതിരെ കാനം രാജേന്ദ്രന് പരാതി നൽകിയാൽ അത് ചവറ്റുകുട്ടയിലിടുമെന്നും കെ. രാജു പറഞ്ഞു.
സിപിഐയുടെ മന്ത്രി സ്ഥാനങ്ങൾ ഗണേഷ്‌കുമാറിന്റെ ഔദാര്യമല്ലെന്നും മന്ത്രിയാകാത്താണ് പ്രശ്‌നമെങ്കിൽ ഇനിയും അവസരമുണ്ടെന്നും അദ്ദേഹം വിമർശിച്ചു. കേരള കോൺഗ്രസ് ബിയിലെ ഏത് നേതാവിന് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണഘടന അറിയാമെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ സിപിഐ പത്തനാപുരം മണ്ഡലം സമ്മേളനത്തിൽ ഗണേഷ്‌കുമാറിനെതിരെ വിമർശനം ഉയർന്നിരുന്നു.