< Back
Kerala
പൊലീസിൽ പുഴുക്കുത്തുകൾ ഉണ്ട്; സിപിഐ എംഎൽഎ ഇ.ചന്ദ്രശേഖരൻ
Kerala

പൊലീസിൽ പുഴുക്കുത്തുകൾ ഉണ്ട്; സിപിഐ എംഎൽഎ ഇ.ചന്ദ്രശേഖരൻ

Web Desk
|
16 Sept 2025 1:03 PM IST

ശക്തമായ നടപടികൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിക്കുന്നുണ്ടെന്നും ഇ.ചന്ദ്രശേഖരൻ പറഞ്ഞു

തിരുവനന്തപുരം: പൊലീസിൽ പുഴു കുത്തുകൾ ഉണ്ടെന്നും അതിനെതിരെ ശക്തമായ നടപടികൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിക്കുന്നുണ്ടെന്നും സിപിഐ എംഎൽഎ ഇ.ചന്ദ്രശേഖരൻ. കുറ്റാന്വേഷണ മികവിൽ കേരള പൊലീസ് ഒന്നാമതാണെന്നും ലഹരിമുക്ത കേരളത്തിനായി പൊലീസ് നടത്തിയത് വലിയ ഇടപെടലാണെന്നും ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു.

'നാട്ടിൽ വർഗീയ സംഘർഷങ്ങൾ ഒന്നു പോലും ഉണ്ടായിട്ടില്ല. പൊലീസ് ശക്തമായതുകൊണ്ട് നാട്ടിൽ ഒരാൾക്ക് പോലും വർഗീയ സംഘർഷം ഉണ്ടാക്കാനായില്ല. ജനമൈത്രി പൊലീസിന്റെ ഇടപെടലൊന്നും ആർക്കും നിഷേധിക്കാൻ കഴിയില്ല.' ചന്ദ്രശേഖരൻ പറഞ്ഞു. പൊലീസിലെ പുഴുക്കുത്തുക്കൾക്കെതിരെ എടുത്ത നടപടികളിൽ എത്ര പേരെ പൊലീസ് സേനയിൽ നിന്ന് ഈ കാലത്ത് പിരിച്ചു വിട്ടിട്ടുണ്ടെന്നും ഏതുകാലത്താണ് ഇതിനുമുമ്പ് പൊലീസ് സേനയിൽ നിന്ന് പിരിച്ചു വിട്ടിട്ടുള്ളതെന്നും ചന്ദ്രശേഖരൻ ചോദിച്ചു.

'പൊലീസ് സേനയിലെ ഗുണ്ടകൾ എണ്ണത്തിൽ കുറവാണെങ്കിലും അവരുണ്ടാക്കുന്ന അതിക്രമങ്ങൾ ഏതുകാലത്തും ഉണ്ടായിട്ടുണ്ട്. ഉമ്മൻചാണ്ടി കാലത്ത് പ്രതികളെ ഷോക്കടിപ്പിച്ച് ചിരിച്ച പൊലീസുകാർ ഉണ്ടായിരുന്നു. നബിദിനകാലത്ത് ആലപ്പുഴയിൽ ഉണ്ടായ വെടിവെപ്പ് മറക്കാൻ കഴിയുമോ. എൽഡിഎഫിന്റെ നയത്തിൽ നിന്ന് വ്യതിചലിക്കുന്ന പൊലീസുകാർ ഉണ്ട്. അവർക്കെതിരെ കടുത്ത നടപടി ഉണ്ടാകും. പിരിച്ചുവിടണമെങ്കിൽ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.' ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.


Similar Posts