< Back
Kerala
വിട്ടുനിന്ന് കെ.ഇ.ഇസ്മായില്‍; നാളത്തെ സിപിഐ ജില്ലാ സമ്മേളനത്തില്‍ ഇല്ല
Kerala

വിട്ടുനിന്ന് കെ.ഇ.ഇസ്മായില്‍; നാളത്തെ സിപിഐ ജില്ലാ സമ്മേളനത്തില്‍ ഇല്ല

Web Desk
|
17 July 2025 7:08 PM IST

ആയുര്‍വേദ ചികിത്സയിലെന്ന് വിശദീകരണം

പാലക്കാട്: സിപിഐ പാലക്കാട് ജില്ലാസമ്മേളനം നാളെ തുടങ്ങാന്‍ ഇരിക്കെ മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മായില്‍ ആയുര്‍വേദ ചികിത്സയില്‍ പ്രവേശിക്കുന്നു. ജില്ലാ നേതൃത്വത്തോടുഉള്ള വിയോജിപ്പിനിടെയാണ് സ്വന്തം നാട്ടിലെ സമ്മേളനത്തിനിടക്ക് ഇസ്മായില്‍ ചികിത്സക്ക് പോകുന്നത്.

പാര്‍ട്ടിമെമ്പര്‍ അല്ലാത്തതിനാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. കെ.ഇ. ഇസ്മയിലിനെ സമ്മേളനത്തിലേക്ക് ക്ഷണിക്കില്ലെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

അതേസമയം, വെള്ളിയാഴ്ച സിപി ഐ ജില്ലാ സമ്മേളനം നടക്കാനിരിക്കെ കെ.ഇ. ഇസ്മയിലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് സംസ്ഥാന നിര്‍വാഹകസമിതി തീരുമാനമെടുത്തെങ്കിലും ആറുമാസകാലാവധി തീരുന്ന ഓഗസ്റ്റില്‍ തീരുമാനമെടുക്കാമെന്നാണ് ജില്ലാം നിര്‍വാഹക സമിതിയുടെ നിലപാട്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

Similar Posts