< Back
Kerala
മോദി സ്തുതി നടത്തുന്ന ആളുകൾ ബിജെപിയിലേക്ക് പോകാതിരിക്കാനാണ് കോൺഗ്രസ് നോക്കേണ്ടത്; അടൂർ പ്രകാശിന്റെ ക്ഷണം തള്ളി സിപിഐ
Kerala

'മോദി സ്തുതി നടത്തുന്ന ആളുകൾ ബിജെപിയിലേക്ക് പോകാതിരിക്കാനാണ് കോൺഗ്രസ് നോക്കേണ്ടത്'; അടൂർ പ്രകാശിന്റെ ക്ഷണം തള്ളി സിപിഐ

Web Desk
|
25 Jun 2025 11:47 AM IST

എം.ആർ അജിത് കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കരുതെന്ന് ബിനോയ് വിശ്വം പറഞ്ഞു

തിരുവനന്തപുരം: യുഡിഎഫിലേക്കുള്ള അടൂർ പ്രകാശിന്റെ ക്ഷണം തള്ളി സിപിഐ. അടൂർ പ്രകാശിന്റെ ക്ഷണം കേട്ട് ചിരിവന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മോദി സ്തുതി നടത്തുന്ന ആളുകൾ ബിജെപിയിലേക്ക് പോകാതിരിക്കാനാണ് കോൺഗ്രസ് നോക്കേണ്ടതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

എം.ആർ അജിത് കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കരുതെന്ന് ബിനോയ് വിശ്വം പറഞ്ഞു. തൃശൂർ പൂരത്തിനിടെ പ്രശ്നങ്ങളുണ്ടായപ്പോൾ മന്ത്രിയുടെ ഫോൺ ഒരു തവണ പോലും എടുക്കാത്ത ആളാണ് എം.ആർ അജിത് കുമാറെന്നും എന്നാൽ ആർഎസ്എസ് നേതാക്കളെ അദ്ദേഹം പലതവണ കണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. അങ്ങനെ ഒരാൾ ഡിജിപി ആവാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച സ്ഥാനാർത്ഥിയായിരുന്നു. രാഷ്ട്രീയം പറഞ്ഞാണ് വോട്ട് തേടിയത്. ഭരണവിരുദ്ധ വികാരമടക്കം പല ഘടകങ്ങളുണ്ട്. സർക്കാരിന്റെ നേട്ടങ്ങൾ വേണ്ടവിധം ജനങ്ങളിലേക്ക് എത്തിക്കാനായോ എന്ന് പരിശോധിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Similar Posts