< Back
Kerala
എഡിജിപി അജിത് കുമാറിനെ മാറ്റണമെന്നാണ് നിലപാട്, അതിൽ മാറ്റമില്ല: ബിനോയ് വിശ്വം
Kerala

എഡിജിപി അജിത് കുമാറിനെ മാറ്റണമെന്നാണ് നിലപാട്, അതിൽ മാറ്റമില്ല: ബിനോയ് വിശ്വം

Web Desk
|
12 Sept 2024 12:35 PM IST

എന്തിനാണ് നിരന്തരമായി എഡിജിപി ആർഎസ്എസിന്റെ നേതാക്കളെ കാണുന്നതെന്നും ബിനോയ് വിശ്വം

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ഒരുവട്ടം പറഞ്ഞാലും പലവട്ടം പറഞ്ഞാലും നിലപാട് നിലപാടാണ്. എന്തിനാണ് നിരന്തരമായി എഡിജിപി ആർഎസ്എസിന്റെ നേതാക്കളെ കാണുന്നതെന്നും ബിനോയ് വിശ്വം ചോദിച്ചു.

'ക്രമസമാധാന ചുമതലയുള്ള എഡിജിപി ആർഎസ്എസ് നേതാക്കളെ ഊഴമിട്ട് കൂടിക്കാഴ്ച നടത്തിയതിൻ്റെ അടിസ്ഥാനമെന്താണ്? എഡിജിപിക്കെതിരായ അന്വേഷണത്തിന് സമയം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ അത് മനസിലാക്കാം. അതിനർത്ഥം അന്വേഷണം അനന്തമായി നീണ്ടുപോകാമെന്നല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച എംഎം ഹസനോടും രൂക്ഷമായ പ്രതികരണമാണ് ബിനോയ് വിശ്വം നടത്തിയത്. എൽഡിഎഫ് രാഷ്ട്രീയത്തിൻ്റെ കരുത്തുറ്റ ഭാഗമാണ് സിപിഐ. ആരെങ്കിലും ഞൊടിച്ചുവിളിച്ചാൽ പോകുന്നതല്ല സിപിഐ നിലപാട്. ഇടതുപക്ഷത്തിൻ്റെ ശരികളെ ഉയർത്തിപ്പിടിക്കേണ്ട പാർട്ടിയാണ് സിപിഐ.

എം.എം ഹസൻ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത് രാഷ്ട്രീയം അറിയാത്തത് കൊണ്ടാണ്. ആരെങ്കിലും മാടിവിളിച്ചാൽ പോകേണ്ടവരല്ല സിപിഐ എന്ന് ഹസനും കൂട്ടരും മനസിലാക്കണം. ഹസൻ യുഡിഎഫിലെ കാര്യങ്ങൾ നോക്കിയാൽ മതി. മറ്റ് കാര്യങ്ങളിൽ തലപുണ്ണാക്കേണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു.

Watch Video Report


Similar Posts