< Back
Kerala

Kerala
വിഴിഞ്ഞം സമരം ന്യായമെന്ന് സിപിഐ തൃശൂർ ജില്ലാ സമ്മേളന പ്രമേയം
|25 Aug 2022 8:53 PM IST
അതേസമയം, വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു.
വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി തൃശൂർ സിപിഐ. വിഴിഞ്ഞത്തെ തുറമുഖ നിർമാണത്തിനെതിരെ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ പ്രമേയം.
കേരളത്തിലെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
അതേസമയം, വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. തുറമുഖ നിർമാണ തൊഴിലാളികളുടെ ജീവനു ഭീഷണിയാകുന്ന തരത്തിലാണ് സമരം നടക്കുന്നതെന്ന് ഹരജിയിൽ പറയുന്നു.
പൊലീസും ഭരണകൂടവും നിഷ്ക്രിയത്വം പാലിക്കുകയാണ്. പൊലീസ് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.