< Back
Kerala

സുമലത മോഹൻദാസ്
Kerala
മുന്നണി മര്യാദ പാലിച്ചില്ല: പാലക്കാട്ട് പലയിടത്തും ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ
|22 Nov 2025 10:12 AM IST
മുമ്പ് മത്സരിച്ച സീറ്റുകൾ പോലും നിഷേധിച്ചുവെന്നും സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്
പാലക്കാട്: പാലക്കാട്ട് ഇടതുമുന്നണിയിൽ തർക്കം. പലയിടത്തും ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ. മുമ്പ് മത്സരിച്ച സീറ്റുകൾ പോലും നിഷേധിച്ചുവെന്നും സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്.
മുന്ന് മണ്ഡലങ്ങളിൽ മുന്നണി മര്യാദ പാലിച്ചില്ലെന്നാണ് സിപിഐ ആരോപണം. ചിറ്റൂർ, മണ്ണൂർ, തൃത്താല തുടങ്ങിയ ഇടങ്ങളിലാണ് സീറ്റ് അനുവാദിക്കാത്തത്. തിരുമറ്റക്കോടും ഇത്തരത്തിൽ പ്രശ്നങ്ങളുണ്ട്.