< Back
Kerala
യുവതിയോട് അപമര്യാദയായി പെരുമാറി: സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെന്‍ഷന്‍
Kerala

യുവതിയോട് അപമര്യാദയായി പെരുമാറി: സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെന്‍ഷന്‍

Web Desk
|
21 Aug 2023 7:04 AM IST

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്

പാലക്കാട്: പാലക്കാട് സി.പി.എമ്മില്‍ വീണ്ടും അച്ചടക്ക നടപടി. യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ജില്ലാ കമ്മിറ്റി അംഗം എന്‍.ഹരിദാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

യുവതി നൽകിയ ഡിജിറ്റൽ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി. ആര്‍ട്ടിസാന്‍സ് യൂണിയന്‍ അംഗമായ തന്നോട് ഹരിദാസന്‍ അപമര്യാദയായി പെരുമാറിയെന്നും വാട്സ്ആപ്പില്‍ അശ്ലീല ചുവയോടെയുളള സന്ദേശങ്ങൾ അയച്ചെന്നുമായിരുന്നു പരാതി.


Related Tags :
Similar Posts