< Back
Kerala
സി.പി.എം സംസ്ഥാന സമ്മേളനം മാർച്ച് ഒന്നു മുതൽ നാലുവരെ എറണാകുളത്ത്
Kerala

സി.പി.എം സംസ്ഥാന സമ്മേളനം മാർച്ച് ഒന്നു മുതൽ നാലുവരെ എറണാകുളത്ത്

Web Desk
|
11 Feb 2022 6:34 PM IST

കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനും മാറ്റമില്ല

സി.പി.എം സംസ്ഥാന സമ്മേളനം മാറ്റമില്ലാതെ നടത്താന്‍ തീരുമാനം. സമ്മേളനം മാർച്ച് ഒന്നു മുതൽ നാലുവരെ എറണാകുളത്ത് തന്നെ നടക്കും. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനും മാറ്റമില്ല. സമ്മേളന പ്രതിനിധികൾക്ക് ആർ ടി പി സി ആർ നിർബന്ധമാക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും സമ്മേളനം.

കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് സംസ്ഥാനസമ്മേളനം മാറ്റിവയ്ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. പാർട്ടി കോൺഗ്രസ് ഏപ്രിൽ ആറു മുതൽ 10 വരെയാണ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിൽ നടത്തും. പ്രതിനിധി സമ്മേളനം മാത്രമായിരിക്കും ഉണ്ടാവുക. സംസ്ഥാനസമ്മേളനത്തിന്‍റെ ഭാഗമായുള്ള റാലി ഒഴിവാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. എന്നാൽ പൊതുസമ്മേളനം ഉണ്ടാകും. പൊതു സമ്മേളനത്തിൽ ആളെണ്ണം നിയന്ത്രിക്കും.

ലോകായുക്ത നിയമഭേദഗതിയില്‍ സിപിഐയുമായി ചര്‍ച്ച നടത്തുമെന്നും സിപിഐയുടെ മന്ത്രിമാര്‍ ഉള്‍പ്പെട്ട മന്ത്രിസഭയാണ് ഓര്‍ഡിനന്‍സ് അംഗീകരിച്ചതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Similar Posts