< Back
Kerala

Kerala
ഡി.വൈ.എഫ്.ഐ നേതാവ് ഉൾപ്പെട്ട പോക്‌സോ കേസിൽ സി.പി.എമ്മിൽ നടപടി
|27 Dec 2022 9:58 AM IST
വിളവൂർക്കൽ ലോക്കൽ സെക്രട്ടറി മലയം ബിജുവിനെ നീക്കി, താക്കീതും നൽകി. ലോക്കൽ കമ്മിറ്റിയംഗം ജെ.എസ്.രഞ്ജിത്തിനെ തരംതാഴ്ത്തി
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ നേതാവ് ഉൾപ്പെട്ട പോക്‌സോ കേസിൽ സി.പി.എമ്മിൽ നടപടി. വിളവൂർക്കൽ ലോക്കൽ സെക്രട്ടറി മലയം ബിജുവിനെ നീക്കി, താക്കീതും നൽകി. ലോക്കൽ കമ്മിറ്റിയംഗം ജെ.എസ്.രഞ്ജിത്തിനെ തരംതാഴ്ത്തി.
മറ്റ് രണ്ട് ലോക്കൽ കമ്മിറ്റിയംഗങ്ങൾക്കും താക്കീത് നൽകി. പോക്‌സോ കേസ് പ്രതി ജിനേഷിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തിയില്ലെന്നാണ് കുറ്റം. ലോക്കൽ സെക്രട്ടറി ബാങ്ക് പ്രസിഡന്റ് സ്ഥാനത്തെത്തിയതിനാലാണ് മാറ്റിയതെന്നാണ് വിശദീകരണം.