< Back
Kerala

Kerala
വടകരയിൽ സി.പി.എം പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിച്ച ശേഷം കാർ കത്തിച്ചു
|28 Jun 2022 9:06 AM IST
സ്വർണക്കടത്ത് കേസിൽ പ്രതിയായ അർജ്ജു ൻ ആയങ്കിയെ ബിജു ഒളിവിൽ താമസിപ്പിച്ചെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു
കോഴിക്കോട്: വടകരയക്കടുത്ത് കല്ലേരിയിൽ സി.പി.എം പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിച്ച ശേഷംകാർ കത്തിച്ചു. കൂടത്തിൽ ബിജുവിനെയാണ് വാനിലെത്തിയ ഒരു സംഘം അക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റ ബിജു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
സ്വർണക്കടത്ത് കേസിൽ പ്രതിയായ അർജ്ജുൻ ആയങ്കിയെ ബിജു ഒളിവിൽ താമസിപ്പിച്ചെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.