< Back
Kerala
കണ്ണൂരിൽ ബിജെപി വളരുന്നുവെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്; പാർട്ടി കേന്ദ്രങ്ങളിൽ ഇതുവരെയില്ലാത്ത വോട്ട് ചോർച്ചയുണ്ടായി
Kerala

കണ്ണൂരിൽ ബിജെപി വളരുന്നുവെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്; പാർട്ടി കേന്ദ്രങ്ങളിൽ ഇതുവരെയില്ലാത്ത വോട്ട് ചോർച്ചയുണ്ടായി

Web Desk
|
2 Feb 2025 7:33 AM IST

'നേതാക്കളുടെ അപക്വമായ പെരുമാറ്റവും പ്രതികരണങ്ങളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നു'

നേതാക്കളുടെ അപക്വമായ പെരുമാറ്റവും പ്രതികരണങ്ങളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നുകണ്ണൂർ: കണ്ണൂരിൽ ബിജെപി വളരുന്നുവെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്. കണ്ണൂരിലെ പാർട്ടി കേന്ദ്രങ്ങളിൽ ഇതുവരെയില്ലാത്ത വോട്ട് ചോർച്ചയുണ്ടായി. താഴെത്തട്ടിൽ അണികളും നേതാക്കളും തമ്മിൽ അകലം വർധിക്കുന്നുവെന്നും, നേതാക്കളുടെ അപക്വമായ പെരുമാറ്റവും പ്രതികരണങ്ങളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നും പേര് പരാമർശിക്കാതെ വിമർശനം.

മികവുള്ള പുതിയ കേഡർമാരെ വളർത്താനാകുന്നില്ല. വനം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ മലയോരത്തെ പാർട്ടി അണികൾക്കിടയിൽ അതൃപ്തിയെന്നും ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ.

എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പരാമർശങ്ങൾ ന്യായീകരിക്കാൻ ആവാത്ത തെറ്റൊന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ദിവ്യയെ അനുകൂലിച്ചും വിമർശിച്ചും പൊതു ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ നിലപാടെടുത്തു. വിവാദങ്ങൾ പാർട്ടിക്ക് തിരിച്ചടിയായി. ദിവ്യയുടേത് അപക്വമായ പെരുമാറ്റമെന്നും വിമർശനം. ദിവ്യ സ്വയം അധികാര കേന്ദ്രമായി മാറാൻ ശ്രമിച്ചുവെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. അതേസമയം ദിവ്യയ്ക്കെതിരായ നടപടി മാധ്യമ വിചാരണയ്ക്ക് വഴങ്ങിയെന്ന തോന്നലുണ്ടാക്കിയെന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി വിഷയത്തിൽ അനാവശ്യമായ സമ്മർദ്ദം ഉണ്ടാക്കിയെന്നും പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റിയിലുള്ള പ്രതിനിധികൾ കുറ്റപ്പെടുത്തി.

സ്വർണ്ണക്കടത്ത് ആരോപണത്തിലെ പി ജയരാജന്റെ സമൂഹമാധ്യമ പോര് പ്രതികളെ പിന്തുണയ്ക്കുന്നുവെന്ന തോന്നലുണ്ടാക്കിയെന്നും പൊതു ചർച്ചയിൽ വിമർശനം ഉയർന്നു. സ്വർണ്ണക്കടത്താരോപണത്തിലെ പ്രതികളെ പി ജയരാജൻ ന്യായീകരിച്ചുവെന്ന തോന്നൽ പൊതുസമൂഹത്തിൽ ഉയർന്നാൽ തെറ്റ് പറയാൻ ആവില്ലെന്നും വിമർശനം. ഉച്ചയ്ക്കുശേഷം പൊതു ചർച്ചയ്ക്ക് ജില്ലാ സംസ്ഥാന സെക്രട്ടറിമാർ മറുപടി നൽകും.


Similar Posts