< Back
Kerala
‘തലശ്ശേരി കലാപത്തിൽ സിപിഎമ്മിനും പങ്കുണ്ട്’; ഗുരുതര ആരോപണവുമായി കെ.എം ഷാജി
Kerala

‘തലശ്ശേരി കലാപത്തിൽ സിപിഎമ്മിനും പങ്കുണ്ട്’; ഗുരുതര ആരോപണവുമായി കെ.എം ഷാജി

Web Desk
|
21 Jan 2025 10:41 AM IST

പിണറായി വിജയൻ്റെ സഹോദരനായ കുമാരൻ പള്ളി തകർത്ത കേസിലെ പ്രതിയാണെന്നും ഷാജി ആരോപിച്ചു

തല​ശ്ശേരി: തലശ്ശേരി കലാപത്തിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. കലാപത്തിന്റെ മറവിൽ പള്ളിതകർത്ത കേസിലെ പ്രതികളിലൊരാൾ പിണറായി വിജയന്റെ സഹോദരൻ കുമാരനാണെന്നും ഷാജി ആരോപിച്ചു.

സിപിഐ അന്ന് പുറത്തിറക്കിയ ലഘുലേഖ പരാമർശിച്ചാണ് സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കെ.എം ഷാജി രംഗത്തെത്തിയിരിക്കുന്നത്​. വിതയത്തിൽ കമ്മീഷൻ വിസ്തരിച്ച നാലാമത്തെ കക്ഷിയുടെ പേര് സിപിഐ എന്നാണ്. സിപിഐയ്ക്ക് പുറമെ എഐവെഎഫിനെയും വിസ്തരിച്ചു. സിപിഎമ്മാണ് വർഗീയ കലാപമുണ്ടാക്കിയതെന്നാണ് ഇവർ രണ്ടുപേരും മൊഴി നൽകിയിരിക്കുന്നത്. സിപിഎം ആസൂത്രിതമായാണ് കലാപമുണ്ടാക്കിയതെന്നും ഷാജി പറഞ്ഞു.

കലാപത്തിന്റെ മറവിൽ 33 പള്ളികളാണ് തല​ശ്ശേരിയിൽ തകർത്തത്. 33 പള്ളികളിൽ 15 പള്ളികളുടെ കിലോമീറ്ററോളം ദൂരത്ത് ഒരു ആർഎസ്എസുകാരനോ ജനസംഘുകാരനോ ഇല്ല എന്നും വിതയത്തിൽ കമ്മീഷൻ റിപ്പോർട്ട് പറയുന്നു. പാറപ്പുറത്തെ പള്ളിപൊളിച്ച പ്രതികളിൽ ഒരാളുടെ പേര് സഖാവ് കുമാരൻ എന്നാണ്. പിണറായി വിജയന്റെ മൂത്തസഹോദരനാണ് ആ കുമാരനെന്നും ഷാജി പറഞ്ഞു.

Similar Posts