< Back
Kerala
kannur rss cpim
Kerala

കണ്ണൂരിൽ ഉത്സവത്തിനിടെ രാഷ്ട്രീയ ​പ്രചാരണവുമായി സിപിഎമ്മും ആർഎസ്എസും

Web Desk
|
15 March 2025 2:43 PM IST

സംഭവം കതിരൂർ പുല്യോട് ശ്രീകുറുമ്പ ക്ഷേത്രത്തിൽ

കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ വീണ്ടും രാഷ്ട്രീയക്കളി. കണ്ണൂർ കതിരൂർ പുല്യോട് ശ്രീകുറുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് രാഷ്ട്രീയ പ്രചാരണവുമായി സിപിഎമ്മും ആർഎസ്എസും രംഗത്തെത്തിയത്.

രാഷ്ട്രീയ ചിന്ഹങ്ങളുമായി ഇരുവിഭാഗവും കലശം വരവ് നടത്തി. സമൂഹ മാധ്യമങ്ങളിലും ഇരുവിഭാഗങ്ങളുടെയും പ്രകോപനമുണ്ടായി.

മുഴപ്പിലങ്ങാട് കഴിഞ്ഞ ദിവസം കലശം വരവിനിടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഭവത്തിൽ നൂറോളം പ്രവർത്തകർക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

വീഡിയോ കാണാം:

Similar Posts