< Back
Kerala

Kerala
മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം
|19 March 2026 8:40 PM IST
പതിനാറ് മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്
കോഴിക്കോട്: മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരൂരിൽ വി. അബ്ദുറഹ്മാൻ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാവും. കൊണ്ടോട്ടിയിൽ ഡോ. പി. ജിജിയും കോട്ടക്കലിൽ കെ. പ്രീതിയും സ്ഥാനാർഥിയാകും.
പതിനാറ് മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. 2021 ലെ തെരഞ്ഞെടുപ്പില്‍ പതിനാറില്‍ പന്ത്രണ്ടും യുഡിഎഫിന് ഒപ്പം നിന്നു. നിലമ്പൂരില്‍ ഇടത് സ്ഥാനാര്‍ഥികളായി പി.വി അന്‍വറും തവനൂരില്‍ കെ.ടി ജലീലും താനൂരില്‍ വി. അബ്ദുറഹിമാനും വിജയിച്ചു. പൊന്നാനിയില്‍ മാത്രമാണ് സിപിഎം വിജയം നേടിയത്. ഇപ്രാവശ്യം അന്‍വർ എതിർ പാളയത്തിലാണ്. ഉപതെരഞ്ഞെടുപ്പിൽ സീറ്റും നഷ്ടപ്പെട്ടു. താനൂരിൽ നിന്ന് മാറി തിരൂരിലാണ് വി. അബ്ദുറഹ്മാൻ മത്സരിക്കുന്നത്.