< Back
Kerala
cpm area committee member smitha nda candidate in varkala
Kerala

വര്‍ക്കലയില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം ഡോ. സ്മിത സുന്ദരേശന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി; രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു

Web Desk
|
22 March 2026 6:07 PM IST

സിപിഎമ്മില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് സ്മിത സുന്ദരേശന്‍ പ്രതികരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഡോ. സ്മിത സുന്ദരേശന്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. വര്‍ക്കല മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സ്മിതയെ പ്രഖ്യാപിച്ചു. ബിഡിജെഎസിന് നല്‍കിയ സീറ്റ് ബിജെപി ഏറ്റെടുക്കുകയായിരുന്നു. മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്മിതയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

സിപിഎമ്മില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് സ്മിത സുന്ദരേശന്‍ പ്രതികരിച്ചു. അത് എന്തൊക്കെയാണെന്ന് മാധ്യമങ്ങളോട് പറയുന്നില്ല. ആരെയും അധിക്ഷേപിക്കാന്‍ താല്‍പര്യമില്ല. ബുദ്ധിമുട്ടുകള്‍ പാര്‍ട്ടിയില്‍ പല ഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. ഇനി ബിജെപിയുടെ ഭാഗമായി മുന്നോട്ട് പോകും. പ്രശ്‌നങ്ങളുടെ ആദ്യഘട്ടത്തില്‍ നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. അതിന് പരിഹാരമൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് പാര്‍ട്ടിയോട് അകന്നത് -സ്മിത പ്രതികരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജിവെച്ചാണ് സ്മിത ബിജെപിയില്‍ ചേര്‍ന്നത്.


Similar Posts