< Back
Kerala
വടകരയില്‍ ബിജെപി ശൈലജയെ സഹായിക്കും, തൃശൂരില്‍ പാരിതോഷികം: കെ. മുരളീധരന്‍
Kerala

'വടകരയില്‍ ബിജെപി ശൈലജയെ സഹായിക്കും, തൃശൂരില്‍ പാരിതോഷികം': കെ. മുരളീധരന്‍

Web Desk
|
17 March 2024 1:56 PM IST

അവിശുദ്ധ കൂട്ടുകെട്ട് തുറന്നു കാണിക്കുമെന്നും തൃശൂരിലും വടകരയിലും യുഡിഎഫ് വിജയിക്കുമെന്നും മുരളീധരന്‍

തിരുവനന്തപുരം: വടകരയിലും തൃശൂരിലും ബിജെപി-സിപിഎം കൂട്ടുകെട്ടെന്ന് കോണ്‍ഗ്രസ് നേതാവും തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ. മുരളീധരന്‍. വടകരയില്‍ ബിജെപി ശൈലജ ടീച്ചറെ സഹായിക്കുമെന്നും അവിടെ ബിജെപി സ്ഥാനാര്‍ഥിയെ കൊണ്ടിട്ടത് തന്നെ ശൈലജ ടീച്ചറെ സഹായിക്കാനാണെന്നും അതിന്റെ പാരിതോഷികം തൃശൂരില്‍ നല്‍കാമെന്നത് അവരുടെ രഹസ്യ അജണ്ടയാണെന്നും മുരളീധരന്‍ ആരോപിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കില്ലെന്നും തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുകയും ചെയ്യുമെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവന ഇതിന് തെളിവാണ്. ഇത് തൃശൂരിലെ സിപിഐക്കാര്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ അവിശുദ്ധ കൂട്ടുകെട്ട് തുറന്നു കാണിക്കുമെന്നും തൃശൂരിലും വടകരയിലും യുഡിഎഫ് വിജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷാക്കുമെതിരെ ഒന്നും പറയാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ ഭാഗവത് കഴിഞ്ഞാന്‍ ആര്‍എസ്എസ്സിന്റെ രണ്ടാമത്തെ നേതാവായി അധപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


Similar Posts