< Back
Kerala
ജേഴ്സി വാങ്ങാന്‍ കടയിലെത്തിയ പത്താംക്ലാസുകാരനെതിരെ അതിക്രമം; പോക്സോ കേസില്‍  സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
Kerala

ജേഴ്സി വാങ്ങാന്‍ കടയിലെത്തിയ പത്താംക്ലാസുകാരനെതിരെ അതിക്രമം; പോക്സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Web Desk
|
3 Oct 2025 10:38 AM IST

പാലക്കാട് ചെട്ടിയത്ത്കുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ.ഷാജിയാണ് അറസ്റ്റിലായത്

പാലക്കാട്: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പാലക്കാട് പുതുനഗരം ചെട്ടിയത്ത്കുളമ്പ് ബ്രാഞ്ച് സെക്രട്ടറി പുതുനഗരം വാരിയത്ത്കളം എൻ.ഷാജി (35)യാണ് അറസ്റ്റിലായത്.ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.

കൊടുവായൂരിൽ കായിക ഉപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് പ്രതിയായ ഷാജി. ജഴ്സി വാങ്ങാൻ കടയിലെത്തിയ 10-ാം ക്ലാസ് വിദ്യാർഥിയെയാണ് ഇയാൾ ഉപദ്രവിച്ചത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പുതുനഗരം പൊലീസ് കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.സംഭവത്തെ തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

Similar Posts