< Back
Kerala
യുവാവിന്റെ ദുരൂഹ മരണം: കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പൊലീസ് കസ്റ്റഡിയിൽ

മരണപ്പെട്ട സന്തോഷ്

Kerala

യുവാവിന്റെ ദുരൂഹ മരണം: കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പൊലീസ് കസ്റ്റഡിയിൽ

Web Desk
|
1 Dec 2022 6:55 PM IST

കേളകം അടക്കാത്തോട്ടിലെ പി. സന്തോഷിന്റെ മരണത്തിൽ മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ചേനാട്ട് ജോബിനെയാണ് കേളകം പൊലീസ് കസ്റ്റഡിയിലെടുത്തത്

യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പൊലീസ് കസ്റ്റഡിയിൽ. കേളകം അടക്കാത്തോട്ടിലെ പി. സന്തോഷിന്റെ മരണത്തിൽ മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ചേനാട്ട് ജോബിനെയാണ് കേളകം പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസം 27 നാണ് സന്തോഷിനെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിലാകെ പാടുകളും മുറിവുകളുമുണ്ടായിരുന്നു. തുടർന്ന് ഭാര്യയും ഇതര ബന്ധുക്കളും രംഗത്തെത്തിയിരുന്നു.

മരിച്ച നിലയിൽ കണ്ടെത്തുന്നതിന് രണ്ടു ദിവസം മുമ്പ് വീട്ടിലേക്ക് പോകുമ്പോൾ മർദനമേറ്റിരുന്നതായി സന്തോഷ് ഭാര്യയോട് പറഞ്ഞിരുന്നു. ജോബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മർദിച്ചതെന്നും പറഞ്ഞു. പിറ്റേന്ന് ചികിത്സക്കായി ആശുപത്രിയിലേക്ക് പോയ സന്തോഷ് ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് ഭാര്യ വിളിച്ചപ്പോൾ ജോബിനോട് ഒത്തുതീർപ്പിന് പോയതാണെന്നായിരുന്നു പറഞ്ഞത്. തൊട്ടടുത്ത ദിവസമാണ് മരിച്ച നിലയിൽ കണ്ടത്.


CPM branch secretary in police custody in Kannur in connection with the mysterious death of a young man

Similar Posts