< Back
Kerala

Kerala
ആലപ്പുഴയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു
|29 Oct 2021 12:25 PM IST
കേസില്‍ വെട്ടേറ്റ സുരേഷിന്‍റെ സഹോദരന്റെ മകൻ മനു സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
ആലപ്പുഴയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. സനാതനപുരം ബ്രാഞ്ച് സെക്രട്ടറി സുരേഷ് 65 നാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി. കേസില്‍ സുരേഷിന്‍റെ സഹോദരന്റെ മകൻ മനു സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തി വൈരാഗ്യത്തെ തുടർന്നെന്നാണ് ആക്രമണെന്നാണ് പൊലീസ് ഭാഷ്യം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മനു.