< Back
Kerala

Kerala
വാട്സ്ആപ്പ് ഗ്രൂപ്പിൽ നഗ്ന ഫോട്ടോ അയച്ചതിന് നടപടി നേരിട്ടയാൾ സിപിഎം സ്ഥാനാർഥി
|13 Nov 2025 6:00 PM IST
മുൻ ഏരിയാ സെക്രട്ടറി കെ.പി മധുവിനെയാണ് പയ്യന്നൂർ നഗരസഭയിലെ ഏഴാം വാർഡിൽ സ്ഥാനാർഥിയാക്കിയത്
കണ്ണൂർ: വാട്സ്ആപ്പ് ഗ്രൂപ്പിൽ നഗ്ന ഫോട്ടോ അയച്ചതിന് സംഘടന നടപടി നേരിട്ടയാൾ സിപിഎം സ്ഥാനാർഥി. കണ്ണൂർ പയ്യന്നൂർ നഗരസഭയിലെ ഏഴാം വാർഡിലാണ് മുൻ ഏരിയാ സെക്രട്ടറി കെ.പി മധുവിനെ സ്ഥാനാർഥിയാക്കിയത്. നഗ്ന ഫോട്ടോ അയച്ചതിൻ്റെ പേരിൽ മധുവിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.