< Back
Kerala

Kerala
സിപിഎം കേന്ദ്രകമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കം
|28 Jun 2024 6:38 AM IST
മൂന്നു ദിവസം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശദമായ അവലോകനത്തിനായി സിപിഎം കേന്ദ്രകമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയടക്കം ചർച്ചയായിരുന്നു.
കേരളത്തിൽ ബിജെപിയുടെ വളർച്ചയാണ് സിപിഎമ്മിനെയും പാർട്ടിയുടെ ദേശീയ നേതൃത്വത്തെയും കൂടുതൽ ആശങ്കയിലാക്കുന്നത്. മൂന്നു ദിവസം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്.